കോഴിക്കോട് : തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനുസമീപം ആളില്ലാത്ത വീട്ടില്‍നിന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ച ആളെ കര്‍ണാടക ചൗക്കി ഗ്രാമത്തില്‍നിന്ന് പിടികൂടി. ചിക്കമഗളൂരു ചൗക്കിയിലെ അനില്‍കുമാറിനെയാണ് (38) നടക്കാവ് എസ്.ഐ കൈലാസ് നാഥിെന്റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മംഗളൂരുവില്‍നിന്ന് െട്രയിനില്‍ കോഴിക്കോട് എത്തി റെയില്‍വേ സ്റ്റേഷന്, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങി രാത്രി കറങ്ങി ആള്‍താമസമില്ലാത്ത വീടുകളില്‍ കനം കൂടിയ കല്ലുകള്‍ ഉപയോഗിച്ച് വാതിലും ജനലും കുത്തിപ്പൊളിച്ച് കളവ് നടത്തുകയാണ് ഇയാളുടെ രീതി.
15 വര്‍ഷത്തോളമായി ചിക്കമഗളൂരുവിലെ വീട്ടില്‍ വരാതെ മംഗളൂരുവിലാണ് താമസിച്ചത്. മാസങ്ങളായി ഇയാളെപ്പറ്റി അന്വേഷണം നടത്തുകയായിരുന്നു. അമ്മാവന്റെ മരണാനന്തര ചടങ്ങിനായി പ്രതി ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചിക്കമഗളൂരു ചൗക്കി ഗ്രാമത്തിലെ ഇയാളുടെ വീട് രാത്രി വളഞ്ഞു. പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതിയെ പിടികൂടി നടക്കാവ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തതില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മംഗളൂരു, ശിവമൊഗ്ഗ, ഉടുപ്പി, ചേവായൂര്‍, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി 25 മോഷണ കേസുകളില്‍ പ്രതിയാണ്. ലഹരിക്ക് അടിമയായ അനില്‍ മംഗളൂരുവില്‍ കഞ്ചാവ് വില്പന നടത്തിയതിന് പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. പലതവണയായി 10 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാറിനെ കൂടാതെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ എം.മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ കെ.അഖിലേഷ്, സി.പി.ഒമാരായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി കോഴിക്കോട് എത്തിച്ചത്.