Wednesday, May 7, 2025 3:17 am

മോഷണക്കേസില്‍ അറസ്റ്റു ചെയ്യാന്‍ എത്തിയ പോലീസുകാരെ മര്‍ദിച്ചു ; പ്രതിയും ഭാര്യയും റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മോഷണക്കേസില്‍ അറസ്റ്റു ചെയ്യാന്‍ എത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്നു മര്‍ദിച്ചു. സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പില്‍ ബിജുവും (50), ഭാര്യ മഞ്ജുവും (46) അറസ്റ്റിലായി. ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ ബിജുവിനെ പിടികൂടാന്‍ എത്തിയ പോലീസ് സംഘമാണ് ആക്രമണത്തിന് ഇരയായത്. മര്‍ദനത്തില്‍ പരുക്കേറ്റ കറുകച്ചാല്‍ സ്റ്റേഷനിലെ 3 പോലീസുകാര്‍ ചികിത്സയിലാണ്.

കങ്ങഴ മുണ്ടത്താനത്ത് ഓട്ടോഡ്രൈവറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ശേഷം പണമടങ്ങിയ പഴ്സ് തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയത്. മുണ്ടത്താനം പൂതുക്കുഴിയില്‍ പ്രസാദാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 8.30ന് മുണ്ടത്താനത്തിനു സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തു നിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റില്‍ നിന്ന് 5,000 രൂപയടങ്ങിയ പഴ്സ് തട്ടിയെടുക്കുകയുമായിരുന്നു. കാലിനു പരുക്കേറ്റ പ്രസാദ് വിവരം കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച ശേഷം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

രാത്രി 9.30ന് കറുകച്ചാല്‍ പോലീസ് ബിജുവിന്റെ വീട്ടിലെത്തി. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ തടയുന്നതിനിടയില്‍ സിപിഒ വിനീത്.ആര്‍.നായരുടെ കയ്യില്‍ ബിജു കടിച്ചു. മറ്റുള്ള പോലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കിയെങ്കിലും പട്ടികക്കഷ്ണവുമായെത്തിയ മഞ്ജു, സിപിഒമാരായ പി.ടി.ബിജുലാല്‍, ബിബിന്‍ ബാലചന്ദ്രന്‍ എന്നിവരെ ആക്രമിച്ചു. വീണ്ടും കടന്നുകളയാന്‍ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനു മഞ്ജുവിനെതിരെ മണിമല പോലീസും പ്രസാദിനെ ആക്രമിച്ചു പണം തട്ടിയതിനു ബിജുവിനെതിരെ കറുകച്ചാല്‍ പോലീസും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...