ആണ്‍കുട്ടി ജനിക്കാന്‍ ഗര്‍ഭിണിയുടെ നെറ്റിയില്‍ ആണി അടിച്ച്‌ കയറ്റി ; യുവതിയെ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : ആണ്‍കുട്ടിയ്ക്ക് വേണ്ടി ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ ആണി അടിച്ച്‌ കയറ്റി. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളുള്ള യുവതിയ്‌ക്ക് നാലാമതെങ്കിലും ആണ്‍കുട്ടി വേണമെന്ന ആവശ്യവുമായി മന്ത്രിവാദിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളാണ് ഗര്‍ഭിണിയുടെ നെറ്റിയില്‍ ആണി അടിച്ച്‌ കയറ്റിയത്. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാമത് ഗര്‍ഭിണിയായപ്പോള്‍ നടത്തിയ പരിശോധനയില്‍ അതും പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് യുവതി ദുര്‍മന്ത്രിവാദിയെ സമീപിച്ചത്. തനിക്ക് ആണ്‍കുട്ടിയെ വേണമെന്നും ഇവര്‍ ദുര്‍മന്ത്രിവാദിയോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ യുവതിയുടെ നെറ്റിയില്‍ ആണി അടിച്ചത്.

തുടര്‍ന്ന് അവസ്ഥ ഗുരുതരമായതോടെ ഇവര്‍ ആശുപത്രിയില്‍ എത്തി. താന്‍ സ്വയം ആണിയടിച്ചതാണെന്നാണ് യുവതി അധികൃതരോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ഇവര്‍ക്ക് ബോധമുണ്ടായിരുന്നെന്നും യുവതി അസഹനീയമായ വേദനയാണ് അനുഭവിച്ചിരുന്നത് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് സെന്റിമീറ്റര്‍ നീളവും രണ്ട് ഇഞ്ച് വീതിയുമുള്ള ആണിയാണ് നെറ്റിയില്‍ അടിച്ച്‌ കയറ്റിയത്. എന്നാല്‍ ഇത് മസ്തിഷ്‌ക്കത്തില്‍ തട്ടിയിട്ടില്ല. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥില്‍ തുടരുകയാണ്. മന്ത്രവാദിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...