ബന്ധുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ബന്ധുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ .  മോതിരവയല്‍ സ്വദേശിയായ ശ്രീജിത്ത് (27) നെ ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. മോതിരവയലിലുള്ള ബന്ധുവായ പഴവങ്ങാടി കരികുളത്ത് കാലായില്‍ ദിവ്യയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മുറിക്കുള്ളിലെ അലമാരയുടെ വലിപ്പില്‍ നിന്നുമാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്. ഒരു പവന്‍ തൂക്കംവരുന്ന മാലയും 6 ഗ്രാം തൂക്കം വരുന്ന കൈ ചെയിനും ഉള്‍പ്പെടെ 70000 രൂപയുടെ സ്വര്‍ണ്ണമാണ് ഇയാള്‍ മോഷ്ടിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ഊര്‍ജ്ജിതമാക്കിയ റാന്നി പോലീസ് രാത്രിയോടെ മോഷ്ടാവിനെ പിടിക്കുകയായിരുന്നു. ഈ വീടുമായി സഹകരിച്ചിരുന്ന പ്രതി സംഭവ ദിവസം ഈ ഭാഗത്ത് ഉണ്ടായിരുന്നതായി അയല്‍വാസി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. തുടര്‍ന്ന് അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കുകയും വിശദമായി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ആദ്യമൊന്നും സമ്മതിക്കാതിരുന്ന പ്രതി വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പിന്നീട് ഇയാളുമായി നടത്തിയ തെളിവെടുപ്പില്‍ റാന്നിയിലെ ഒരു സ്വര്‍ണക്കടയില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സായി സേനന്‍, എസ്.കെ അനില്‍, എസ് ഐ രാജേഷ്, സിപിഒമാരായ ബിജു, ഷിന്റോ, അജാസ് എന്നിവരുമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...