ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യ ചികിത്സ ; ഉസ്താദും സംഘവും 45 പവന്‍ സ്വര്‍ണം മോഷ്ടിച്ചു കടന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വനിതാ ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യ ചികിത്സ നടത്തി 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ഉസ്താദിനും രണ്ട് സഹായികള്‍ക്കുമെതിരെ ഫറോക്ക് പോലീസ് കേസെടുത്തു. പ്രതികളുടെ പൂര്‍ണവിവരങ്ങള്‍ പരാതിക്കാരിക്ക് കൃത്യമായി അറിയാത്തതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല.

ചികിത്സയ്‌ക്ക് സ്ഥിരമായി ക്ലിനിക്കില്‍ എത്തുന്നയാളാണ് മന്ത്രവാദം നടത്താന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്. ഇവര്‍ തന്നെയാണ് ഉസ്താദിനെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തികൊടുത്തത്. ഐശ്വര്യ ചികിത്സയ്‌ക്ക് സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്‍വാങ്ങി. ഇതേതുടര്‍ന്ന് സ്വര്‍ണം നല്‍കേണ്ടെന്നും സ്വര്‍ണം ക്ലിനിക്കിലെ അലമാരയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.

ഇതിന് പിന്നാലെ ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി ഡോക്ടര്‍ അറിയുന്നത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....