ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണം ; പാലങ്ങള്‍ക്ക് മതിയായ ഉയരമില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണത്തിന്റെഭാഗമായി പുനര്‍നിര്‍മിക്കുന്ന പാലങ്ങള്‍ക്ക് മതിയായ ഉയരമില്ലെന്ന പരാതിയുമായി വീണ്ടും നാട്ടുകാര്‍. പുനര്‍നിര്‍മിക്കുന്ന നെടുമുടിയിലെ പാറശേരി പാലത്തിനടിയിലൂടെ ജലഗതാഗതം സാധ്യമാവില്ലെന്നാണ് ആക്ഷേപം. നെല്‍കൃഷിക്കാവശ്യമായ വിത്തും വളവും എത്തിക്കാനും കൊയ്ത നെല്ല് കൊണ്ടു പോകാനും സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ തോമസ് കെ തോമസ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. പാലങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കി. പാലത്തിന്റെ അടിയിലൂടെ ജലഗതാഗതം സാധ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാടശേഖരങ്ങളില്‍ കൃഷി ആവശ്യത്തിനുള്ള വിത്തും വളവും കൊയ്ത നെല്ലുമെല്ലാം വള്ളങ്ങളില്‍ ഈ പാലത്തിനടിയിലൂടെയാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ നിര്‍മാണം നടത്തിയാല്‍ ജലഗതാഗതം തടസപ്പെടുമെന്നാണ് പ്രധാന ആക്ഷേപം.

നേരത്തെ പൊങ്ങപ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നിരുന്നു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ വള്ളങ്ങള്‍ പോകുന്ന രീതിയിലാണ് നിര്‍മാണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ തോട്ടില്‍ വെള്ളമുയര്‍ന്നപ്പോള്‍ ജലഗതാഗതം തടസപ്പെട്ടു. ഇതേ അവസ്ഥതന്നെ പാറശേരി പാലത്തിനും സംഭവിക്കുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....