അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷ്ടിച്ചു കടത്തി : മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തേക്കടിയില്‍ അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. സിസിടിവി മുതല്‍ റിസോര്‍ട്ടിലെ ജനാലകളും കട്ടളകളും പ്രതികള്‍ പൊളിച്ച്‌ വിറ്റു. കേസില്‍ ഇനിയും രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

കൊവിഡ് കാലം മറയാക്കി തേക്കടിയിലെ സാജ് ജംഗിള്‍ വില്ലേജ് റിസോര്‍ട്ടിലാണ് മോഷണ പരമ്പര അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശികളുടേതാണ് റിസോര്‍ട്ട്. ലോക്ക്ഡൗണില്‍ റിസോര്‍ട്ട് അടഞ്ഞ് കിടന്നസമയത്താണ് മോഷണം നടന്നത്. 52 മുറികള്‍ ഉള്ള റിസോര്‍ട്ടിലെ വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍, ജനലുകള്‍ അങ്ങനെ എല്ലാ സാധനങ്ങളും റിസോര്‍ട്ട് മാനേജറുടെ നേതൃത്വത്തില്‍ മോഷ്ടിച്ചു കടത്തി.

സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വിറ്റഴിച്ചതായാണ് സൂചന. മുറ്റത്തുണ്ടായിരുന്ന രണ്ട് മരങ്ങളും മുറിച്ചുവിറ്റു. റിസോര്‍ട്ട് മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതി രാജ്, പ്രഭാകരപിള്ള എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികള്‍ക്കായി കുമളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്‍പന നടത്തിയ മോഷണ മുതലുകളില്‍ ചിലത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...