അഴിയൂർ : അഴിയൂരിൽ മോഷണം. ബാഫക്കി തങ്ങൾ റോഡിലെ വളച്ചുകെട്ടി പറമ്പത്ത് അഷറഫിന്‍റെ ഷിൻഷാസ് എന്ന വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചയ്ക്കാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്‍റെ മുൻഭാഗത്തെ വാതിലിന്‍റെ ലോക്ക് തകർത്ത് ഉള്ളിൽക്കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 14 പവൻ സ്വർണാഭരണവും പതിനായിരം രൂപയും കവർന്നു.
തൊട്ടടുത്ത വീട്ടിലും മോഷണശ്രമം നടന്നു എങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവസമയത്ത് വീടുകളിൽ ആരും ഉണ്ടായിരുന്നല്ല. ചോമ്പാല സി.ഐ യുടെ നേതൃത്വത്തിൽ പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരളടയാള വിദഗ്ധർ തുടങ്ങിയ സംഘം പരിശോധനനടത്തി.