എന്റമ്മോ …ജയിച്ചിരുന്നെങ്കില്‍ പെരുനാട്‌ തിരുട്ടുഗ്രാമം ആയേനേം ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബിജുവിനെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : മോഷണക്കേസില്‍ പെരുനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പെരുനാട്‌ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ (കക്കാട് ) യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മാമ്പാറ ശങ്കരമംഗലത്ത് ബിജു ആര്‍ പിള്ളയെയാണ് പെരുനാട്‌ പോലീസ് ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്. നടപടികള്‍ പൂര്‍ത്തിയാക്കി നാളെ കോടതിയില്‍ ഹാജരാക്കും.

ആഗസ്റ്റ്‌ 11ബുധനാഴ്ചയാണ് സംഭവം. ബിജുവിന്റെ ബന്ധുവായ മാമ്പാറ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍ നിന്നും മുപ്പതു പവനോളം സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. മോഷ്ടിച്ചതില്‍ 16പവന്‍ സ്വര്‍ണം പ്രതി വിറ്റു, ബാക്കി 14പവന്‍ കണ്ടെടുത്തു. മോഷണം നടന്ന ദിവസം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ആശുപത്രിയില്‍ ആയിരുന്നു. രാത്രി 10 മണിയോടെ പരമേശ്വരന്‍ പിള്ളയുടെ വീടിന്റെ വശത്തുള്ള ജനല്‍ കുത്തിയിളക്കി അകത്തു കടന്നാണ് മോഷണം നടത്തിയത്.

രാത്രി പത്തരയോടെ അയല്‍വാസി ശബ്ദം കേട്ട് അന്വേഷിച്ച് എത്തിയപ്പോഴേക്കും മോഷ്ഠാക്കള്‍ രക്ഷപെട്ടു. പെരുനാട് പോലീസ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബിജുവിനെ സംശയം തോന്നുകയും പോലീസ് നിരീക്ഷിക്കുകയും ചെയ്തുവരികയായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...