ജാഗ്രത പാലിക്കുക ; പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലയില്‍ തമ്പടിച്ച്‌ കുറവാ കവര്‍ച്ച സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട – കൊല്ലം ജില്ലകളുടെ മലയോര മേഖലയില്‍ തമ്പടിച്ച്‌ കുറവാ കവര്‍ച്ച സംഘം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു. പത്തനാപുരം ടൗണിലെ ജ്വല്ലറിയിലെ മോഷണ ശ്രമത്തിനു പിന്നില്‍ കുറുവാ കവര്‍ച്ച സംഘമാണെന്നും പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട – കൊല്ലം ജില്ലകളുടെ മലയോര മേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പത്തനാപുരം സിഐ എന്‍.സുരേഷ് കുമാര്‍ അറിയിച്ചു. ആളില്ലാത്ത വീടുകളിലും ഒറ്റയ്ക്കോ പ്രായമായവരോ സ്ത്രീകളോ താമസിക്കുന്ന വീടുകളിലും മോഷണം നടത്തുന്നതോടൊപ്പം എതിര്‍ക്കുന്നവരെ അപായപ്പെടുത്തുന്ന സംഘമാണ് കുറുവാ കവര്‍ച്ച സംഘം.

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ പണം സൂക്ഷിക്കാതിരിക്കുകയും രാത്രിയില്‍ ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യണമെന്നും ഓണക്കാലത്ത് വീടുകള്‍ പൂട്ടി യാത്ര ചെയ്യുന്നവര്‍ സമീപ വീടുകളിലും പോലീസിലും വിവരം അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പാര, മണ്‍വെട്ടി, പിക്കാസ് പോലുള്ള ആയുധങ്ങള്‍ വീടിനു പുറത്തിടരുതെന്നും പരിചയമില്ലാത്തവരെ വീട്ടില്‍ കയറ്റരുതെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...