പാലക്കാട് കൂടല്ലൂരിൽ അടഞ്ഞ് കിടന്ന വീട്ടിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൂടല്ലൂരിൽ മുണ്ടൻവളപ്പിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിൽ കള്ളൻ കയറി. അലമാരകളെല്ലാം പണിപ്പെട്ട് കുത്തിത്തുറന്നെങ്കിലും മോഷ്ടാവിന് ലഭിച്ചത് രണ്ടായിരം രൂപ മാത്രമാണ്. പ്രവാസിയാണ് കൂടല്ലൂ൪ സ്വദേശി മൊയ്തീൻ കുട്ടി കുടുംബവുമൊത്ത് ഗൾഫിൽ തന്നെയാണ് താമസം. കൂമൻതോട് പാലത്തിന് സമീപത്തെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആഴ്ചതോറും ബന്ധുക്കളെത്തി വീട് വൃത്തിയാക്കും. പതിവു പോലെ ഒരാഴ്ച മുമ്പാണ് ബന്ധുക്കൾ വീട് വൃത്തിയാക്കി പൂട്ടിപ്പോയത്. ഇന്നലെ ബന്ധുക്കളെത്തിയപ്പോയാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.

വീടിനോട് ചേർന്ന് നിൽക്കുന്ന മരത്തിലൂടെ വലിഞ്ഞ് കയറിയാണ് കള്ളൻ വീടിന്‍റെ രണ്ടാം നിലയിലെത്തിയത്. പിന്നീട് മുകൾനിലയുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഷെൽഫുകളും അലമാരകളുമെല്ലാം കള്ളൻ കുത്തിത്തുറന്നു. വീട് പൂ൪ണമായും അരിച്ചു പെറുക്കിയെങ്കിലും വിലപിടിപ്പുള്ളതൊന്നും കള്ളന് കിട്ടിയില്ല. അടച്ചിട്ട വീടായതിനാൽ വിലപിടിപ്പുള്ള വസ്തുക്കളൊന്നും ഉടമ അവിടെ കരുതിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ സിറ്റൌട്ടിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ പണക്കുറ്റി രണ്ടും പൊട്ടിച്ച് അതിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയുമായാണ് കള്ളൻ സ്ഥലം വിട്ടത്. ബന്ധുക്കളുടെ പരാതിയിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിൽ അടിയന്തര ലാൻഡിങ്

0
മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു....

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

ട്രംപിന്റെ പുതിയ നിര്‍ദേശം: ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്ന് പേരിട്ടാലോ?

0
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന...