പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിൽ അടിയന്തര ലാൻഡിങ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെം​ഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡി​ഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് പൈലറ്റിന് വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡി​ഗോ അറിയിച്ചു.ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിൽനിന്ന് നൽകുന്ന മേയ്​ദേ സന്ദേശവും നൽകിയിരുന്നു.

തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. എയർബസ് A320 വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാകാറുള്ളത്. ഇവരിൽ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥവന്നാൽ ഇത് അടിയന്തരസാഹചര്യമായാണ് വിമാനക്കമ്പനികൾ പരി​ഗണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി പറത്താൻ കഴിയുമെങ്കിലും ജോലിഭാരം വർധിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേ​ഗം സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അസുഖബാധിതനായ പൈലറ്റിന് വൈദ്യസഹായം നൽകുകയാണ് ചെയ്യാറുള്ളത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....