നിർമാണം നടക്കുന്ന വീട്ടിൽ മോഷണം ; തൊഴിലാളികളുടെ പണവും എടിഎം കാർഡടക്കം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തൃക്കണ്ണാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ മോഷണം. സ്ഥല കച്ചവടത്തിനെന്ന പേരിൽ എത്തിയ മധ്യവയസ്കൻ, വീട് പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളുടെ പണവും എടിഎം കാർഡുമായി മുങ്ങി. ഒരു മണിയോടെയാണ് മധ്യവയസ്കനെത്തുന്നത്, സ്ഥലക്കച്ചവടക്കാരനെന്ന് പരിചയപ്പെടുത്തി പന്തികേട് തോന്നിയതോടെ ഇയാളെ തിരിച്ചയച്ചു. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ പഴ്സ് കാലിയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. തൃക്കണ്ണാപുരത്തെ ബിജിത്തിന്‍റെ പുതിയ വീട്ടിൽ ടൈൽ പാകുന്ന ജോലി നടക്കുകയായിരുന്നു. രണ്ട് നിലകളിലായി പാനൂർ സ്വദേശികളായ നാല് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

അവിടേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ പാന്‍റും ഷർട്ടും മാസ്കും ധരിച്ച് മധ്യവയസ്കനെത്തി. സ്ഥലക്കച്ചവടക്കാരനാണെന്നും വീട് നോക്കാൻ വന്നതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തി. പന്തികേട് തോന്നിയ തൊഴിലാളികൾ മധ്യവയസ്കനെ പറഞ്ഞ‌യച്ചു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ പഴ്സ് നോക്കിയപ്പോഴാണ് എല്ലാവരുടെയും പണവും എടിഎം കാർഡും ആധാർ കാർഡുമെല്ലാം നഷ്ടപ്പെട്ടത് അറിഞ്ഞത്. മധ്യവസയ്കൻ വീണ്ടുമെത്തി ഇവ മോഷ്ടിച്ചെന്നാണ് ഇവരുടെ നിഗമനം. പ്രതിക്കായി കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...