വെഞ്ഞാറമൂട്ടിലെ വീടുകളിൽ മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ വീടുകളിൽ മോഷണം. ഒരു വീട്ടിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയുമാണ് കവർന്നത്. സമീപത്തെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ കവർന്നതായും നാട്ടുകാർ പറഞ്ഞു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വെഞ്ഞാറമൂട്ടിലെ മോഷണം. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പുലർച്ചെ നാലരയോടെ വീടിനുള്ളിൽ നിന്ന് ആരോ ഓടി മറയുന്നതായി മകളാണ് ആദ്യം കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. രണ്ടാമത്തെ നിലയിലെ മുറിയിൽ നിന്ന് 40 പവൻ സ്വർണവും 5000 രൂപയും നഷ്ടമായെന്നാണ് വീട്ടുകാരുടെ പരാതി. പണവും സ്വർണവും സൂക്ഷിച്ച ബാഗ് വീടിന് സമീപത്തെ വഴിയിൽ നിന്ന് ഒഴിഞ്ഞ നിലയിൽ കണ്ടെത്തി. സമീപത്തെ വീട്ടിന് മുറ്റത്ത് കിടന്ന വസ്ത്രങ്ങളും കാണാതായെന്ന മറ്റൊരു പരാതി. രണ്ട് മോഷണത്തിന് പിന്നിലും ഒരു സംഘം തന്നെയെന്നാണ് പോലീസ് സംശയം. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ

0
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

കോഴിക്കോട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട്...