പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം ; പോലീസ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. വെള്ളറട യുപി സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം അനില്‍ കുടുംബമായി ബന്ധു വീട്ടിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുന്‍വശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. രൂപയോ ആഭരണങ്ങളോ ഒന്നും തന്നെ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ അലമാരകള്‍ പൂട്ടിയിട്ടിരുന്ന എല്ലാ ഡോറുകളും മേശ ഡ്രോയര്‍ തുടങ്ങിവയെല്ലാം കുത്തിപ്പിളര്‍ന്ന് നശിപ്പിച്ച നിലയിലാണ്. ചെറിയ ചില വീട്ടുസാധനങ്ങൾ കാണാനില്ലെന്നും അനിൽ പറഞ്ഞു. ഇന്നലെ രാവിലെ അനിലും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുന്‍വശത്തെ ഡോര്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

മുന്‍വശത്തുകൂടെ കടന്ന മോഷ്ടാവ് മോഷണം നടത്തിയ ശേഷം വീടിന് പിന്‍വശത്തുള്ള ഡോറ് തുറന്നാണ് പോയിട്ടുള്ളതെന്നാണ് വിവരം. ഇന്നലെ രാവിലെ തന്നെ അനില്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതോടെ പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തി. അനിലിന്‍റെ വീടിനു മുന്നിലുള്ള സിസിടിവി സംവിധാനം പൂര്‍ണ്ണമായും മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി എങ്കിലും സമീപത്തെ സിസിടിവികള്‍ നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...