കുന്നംകുളത്ത് വഴിയോര വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ മോഷണം ; വന്‍ നഷ്ടം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് വഴിയോര വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ മോഷണം. ആര്‍ത്താറ്റ് സ്വദേശിനി പാറക്കല്‍ വീട്ടില്‍ ഷിജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഓണവിപണി ലക്ഷ്യമാക്കി വാങ്ങിയ 50,000ത്തോളം രൂപ വിലവരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. ആര്‍ത്താറ്റ് പെട്രോള്‍ പമ്പിന് സമീപം തുണിയും ടാര്‍പ്പായയുംകൊണ്ട് നിര്‍മിച്ച കടയിലാണ് രാത്രിയില്‍ മോഷണം നടന്നത്. ഞായറാഴ്ചയായതിനാല്‍ വൈകിട്ട് മൂന്നോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഓണവിപണി ലക്ഷ്യംവച്ച് പല സ്ഥലങ്ങളില്‍നിന്നും കടം വാങ്ങിയാണ് ഉടമ കഴിഞ്ഞ ദിവസം കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്. സമീപത്തെ പള്ളിയില്‍ പരിപാടി നടക്കുന്നതിനാല്‍ രാത്രി 12 വരെ പരിസര പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിന് ശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. കടയുടമയുടെ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....