കായംകുളത്ത് പോലീസ് സ്റ്റേഷന് സമീപത്തെ മൂന്ന് സ്കൂളുകളിലും പള്ളിയിലും മോഷണം

For full experience, Download our mobile application:
Get it on Google Play

കായംകുളം : നഗരത്തില്‍ പോലീസ് സ്റ്റേഷന് സമീപത്തെ മൂന്ന് സ്കൂളുകളിലും സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലും മോഷണം. കായംകുളം എൽ. പി. സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, യു. പി. സ്കൂൾ എന്നിവിടങ്ങളിലാണ് അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്നത്. സ്കൂളിന്‍റെ ക്ലാസ് മുറികളുടെയും മറ്റ് റെക്കോഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. അലമാര കുത്തിത്തുറന്ന് 19,600 രൂപ കവർന്നു.

ഗവ. ബോയ്സ് ഹൈസ്കൂളിൽ ഓഫീസ് മുറിയുടെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഇതുവഴി അകത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഓഫീസ് മുറിയിലെ ജനാല കുത്തിത്തുറന്ന് കമ്പിവളച്ച് മോഷ്ടാവ് അകത്ത് കടന്നു. ഇവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1,100 രൂപയും മോഷ്ടാവ് കവർന്നു. സെന്‍റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് പള്ളിയിലെ അൽത്താരയ്ക്ക് സമീപമുള്ള വാതിലിന്‍റെ പാളി കുത്തിയിളക്കി മോഷ്ടാവ് അകത്തുകയറി അലമാരകളും മറ്റും കുത്തിത്തുറന്നു. ഉള്ളിലുണ്ടായിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...