ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ പറഞ്ഞു.
ഇവിടെയുണ്ടായിരുന്ന 6 തൊഴിലാളികളെ മര്‍ദിച്ച് അവശരാക്കി. പഞ്ചലോഹത്തില്‍ നിര്‍മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം കവരുകയായിരുന്ന് ഇവര്‍ പറഞ്ഞു. സ്ഥാപനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് ഉടമകള്‍ പറയുന്നു. ഒന്നര മാസത്തോളം ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. അക്രമികളെ തടയാനെത്തിയ മഹേഷിനും പ്രകാശിനും മര്‍ദനമേറ്റു. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവര്‍ന്നത്. തൊഴില്‍ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ സംശയം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പരുക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പരാതിക്കാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും നഷ്ടം കണക്കാക്കാനായിട്ടില്ലെന്നും പോലീസ് പറയുന്നു.