കോന്നി : പാസ്സില്ലാതെ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച തേക്ക് തടികൾ വനം വകുപ്പ് അധികൃതർ പിടികൂടി. കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ ഫോറെസ്റ്റേഷൻ ഡെപ്യൂട്ടി സുന്ദരന്റെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം നടത്തിയ അന്വേഷണത്തിൽ ആണ് തടികൾ പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ തേമ്പലക്കര വില്ലേജിൽ മണ്ടക്കാട്ട് കര ഭാഗത്ത് വെച്ചാണ് വാഹനം പിടികൂടിയത്. 8 ലക്ഷം രൂപ വില വരുന്ന പതിനഞ്ച് കുബിക് മീറ്റർ തടി വനപാലകർ പിടിച്ചെടുത്തു.
നാഷണൽ പെർമിറ്റ് ലോറിയിൽ ആയിരുന്നു തടികൾ കടത്തിയത്. ഡ്രൈവർ കൊല്ലം സ്വദേശി നിസാമുദീനെയും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ കച്ചവടക്കാരായ കരുനാഗപ്പള്ളി സ്വദേശി സജീർ, അബ്ദുൽ വഹാബ് എന്നിവർ ഇപ്പോഴും ഒളിവിൽ ആണ്. മുൻപും ഇത്തരത്തിൽ ഇവർ തടികൾ കടത്തിയതായും വനപാലകർ പറഞ്ഞു. എഴുപത് മൂട് തേക്ക് തടികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്. എത്രത്തോളം തേക്ക് തടികൾ മുറിച്ചു കടത്തി എന്നതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തി വരുന്നതായും അധികൃതർ പറഞ്ഞു.