തേക്കുതോട് : തേക്കുതോട് പ്ലാന്റേഷന്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ റോഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൂചനാ സമരം നടത്തി. ഇരുചക്ര വാഹനങ്ങളില്‍ പ്ലാക്കാടുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. കാല്‍നട യാത്രപോലും സാധ്യമല്ലാത്ത നിലയില്‍ റോഡ് താറുമാറായി കിടക്കുകയാണ്. നിരവധി പരാതികള്‍ പറഞ്ഞെങ്കിലും ജനപ്രതിനിധികള്‍പോലും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അലംഭാവം തുടര്‍ന്നാല്‍ അനിശ്ചിതകാല സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് നാട്ടുകാരുടെ തീരുമാനം.
തേക്കുതോട് പ്ലാന്റേഷന്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; പ്രതിഷേധവുമായി യുവാക്കള്‍
RECENT NEWS
Advertisment