കോന്നി : തേക്കുതോട് പൂച്ചക്കുളത്ത് കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ ആൾത്താമസമില്ലാത്ത വീട് പൂർണ്ണമായി തകർന്നു. പൂച്ചക്കുളം നെടുംമ്പള്ളിൽ വീട്ടീൽ വിൽസൺന്റെ വീടാണ് ആന തകർത്തത്. വീടിനുള്ളിലെ പാത്രങ്ങൾ ഫർണ്ണീച്ചറുകൾ, വീട്ടുമുറ്റത്തുണ്ടായിരുന്ന കുരുമുളക് കൊടി എന്നിവയും നശിപ്പിച്ചു . ഇതിന് സമീപത്തുള്ള കളയ്ക്കാട്ടേത്ത് വീട്ടിൽ പുഷ്പവല്ലിയുടെ വീടിന്റെ അടുക്കളയും കാട്ടാന തകർത്തു. പ്രദേശത്ത് ദിവസങ്ങളായി ആനശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
തേക്കുതോട് പൂച്ചക്കുളത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു
RECENT NEWS
Advertisment