തെലങ്കാനയില്‍ മുന്‍ എം.എല്‍.എയും കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​: തെലങ്കാനയിലെ ഭദ്രാചലം മണ്ഡലത്തിലെ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സുന്നം രാജയ്യ(68) കോവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്ന്​ വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1999, 2004, 2014 എന്നീ വര്‍ഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തി. കഴിഞ്ഞ തവണ ആന്ധ്രാപ്രദേശിലെ രംപചോദവരം നിയമസഭ മണ്ഡലത്തില്‍ നിന്ന്​ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

​​ഗിരിജനസം​ഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും മുന്നണി പോരാളിയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. സുന്നം രാജയ്യയുടെ രണ്ട്​ ആണ്‍മക്കള്‍ക്കും മകളുടെ ഭര്‍ത്താവിനും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

കോവിഡ്​ 19 വൈറസ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യ നാരായണ്‍ സിങ്​ ഞായറാഴ്​ച മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...