Friday, July 4, 2025 2:33 am

തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു ; ചോദ്യം ചെയ്ത് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 17ന് നാഗാർജിനസാഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതാണ് സന്ധ്യ. ഏപ്രിൽ 20ന് പനി ബാധിച്ചു. പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ഹൈദരബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മെയ് എട്ടിന് സന്ധ്യ മരിച്ചു. 35 വയസ്സായിരുന്നു. തന്റെയും എട്ടുവയസ്സുകാരി മകളുടെയും ലോകം തന്നെ തകർന്നുവെന്നാണ് ഭർത്താവ് കമ്മംപട്ടി മോഹൻ റാവു സന്ധ്യയുടെ മരണത്തോട് പ്രതികരിച്ചത്.

എന്റെ ഭാര്യയെ മാത്രമല്ല, എനിക്ക് എന്റെ ലോകം തന്നെ നഷ്ടമായി. എന്തിനാണ് ഇങ്ങനെയൊരു തെര‍ഞ്ഞെടുപ്പ് നടത്തിയത്. ഒരു എംഎൽഎയ്ക്ക് വേണ്ടി എത്രപേരാണ് മരിച്ചത്. എന്റെ കുടുംബം തകർന്നു. ലോക്ക്ഡൗണിന് ശേഷമോ എല്ലാവരും വാക്സിൻ സ്വീകരിച്ചതിന് ശേഷമോ മതിയായിരുന്നില്ലേ തെരഞ്ഞെടുപ്പ് – മോഹൻ റാവു ചോദിച്ചു.

മോഹൻ റാവുവും മകളും മാത്രമല്ല, 15 കുടുംബങ്ങളാണ് സമാനമായ അവസ്ഥ നേരിടുന്നത്. കൊവിഡ് വ്യാപനത്തിനിടെ നടന്ന തെര‍ഞ്ഞെടുപ്പുകളിൽ നിരവധി പേർക്ക് രോ​ഗം ബാധിക്കുകയും മരിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിച്ചത് 500 ഓളം അധ്യാപകർക്കാണെന്ന് നിരീക്ഷിച്ച തെലങ്കാന ഹൈക്കോടതി അവരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെടുതി ബാധിക്കപ്പെട്ടവരുടെ കുടുംബം ഉപതെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...