പാലക്കാട്: തേങ്കുറിശി ദുരഭിമാനക്കൊലക്കേസില്‍ ഒന്നാംസാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി.കൊല്ലപ്പെട്ട അനീഷിന്റെ സഹോദരന് അരുണിനെയാണു കഴിഞ്ഞ രണ്ടു ദിവസമായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നില്‍ ജഡ്ജി എല്‍. ജയന്ത് മുന്‍പാകെ വിസ്തരിച്ചത്. കൂടാതെ ഇന്‍ക്വസ്റ്റ് സാക്ഷിയേയും ഇന്നലെ കോടതി മുന്‍പാകെ വിസ്തരിച്ചു.കേസിലെ രണ്ടാംസാക്ഷിയും അനീഷിന്റെ ഭാര്യയുമായ ഹരിതയെ വിസ്തരിക്കുന്നത് ഓഗസ്റ്റ് ഒന്നിലേക്കു മാറ്റി. കേസില്‍ ആകെ 110 സാക്ഷികളാണ് ഉള്ളത്.2020 ഡിസംബര്‍ 25നാണ് തേങ്കുറിശി ഇലമന്ദം അനീഷിനെ(27) ഹരിതയുടെ അമ്മാവന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (46), അച്ഛന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (44) എന്നിവര്‍ കൊലപ്പെടുത്തിയത്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സന്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.
തേങ്കുറിശി ദുരഭിമാനക്കൊലക്കേസില്‍ ഒന്നാംസാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായി
RECENT NEWS
Advertisment