കൊല്ലം : പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍. തെന്മല സിഐ ആയിരുന്ന വിശ്വംഭരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരാതിയുടെ രസീത് ചോദിച്ചത്തിനാണ് രാജീവിന്റെ കരണത്തടിച്ചത്. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്.
പരാതി നല്‍കിയതിന്റെ രസീത് ചേദിച്ചതില്‍ പ്രകോപിതനായി തെന്‍മല സിഐ വിശ്വംഭരന്‍ രാജീവിന്റെ കരണത്തടിക്കു കയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ രാജീവ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പോലീസ് ഇയാളെയും കൊണ്ട് ദൃശ്യം മായ്ക്കാന്‍ തെന്‍മലയിലെ മൊബൈല്‍ ഫോണ്‍ കടകളിലെല്ലാം കയറിയിറങ്ങി. ഇതിന് ശേഷം സ്റ്റേഷന്‍ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു.
സിഐയ്‌ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിനെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ ഡിസിആര്‍ബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐയും എസ്ഐയും ഈ കേസ് കൈകാര്യം ചെയ്തതില്‍ മനപൂര്‍വ്വം ഗുരുതരമായ വീഴ്ചവരുത്തിയെന്നും പോലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവര്‍ത്തി കളങ്കമായെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിഐയെ സംരക്ഷിക്കുകയായിരുന്നു.