നമുക്കുള്ള വിഭവങ്ങളെ പങ്കിടുന്നതിലൂടെ മാത്രമെ സമൂഹത്തോടുള്ള പ്രതിബന്ധത നിറവേറ്റാൻ കഴിയു ; തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : നമുക്കുള്ള വിഭവങ്ങളെ പങ്കിടുന്നതിലൂടെ മാത്രമെ സമൂഹത്തോടുള്ള പ്രതിബന്ധത നിറവേറ്റാൻ കഴിയു എന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. മാർത്തോമ്മാ സഭയുടെ മല്ലപ്പള്ളി മാർത്തോമ്മാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ചേർത്തോടു ജഗ്ഷനു സമീപം ആരംഭിക്കുന്ന ഗിലയാദ് കെയർ സെൻ്ററിനു വേണ്ടി പണികഴിപ്പിക്കുന്ന കെട്ടിട സമുച്ചയത്തിൻ്റെ അടിസ്ഥാനശിലാസ്ഥാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത.

നല്ല ശമര്യാക്കാരനെപ്പോലെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ശുശ്രൂഷ നിർവ്വഹിക്കുവാൻ സഭയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ ചുമതല ഗൗരവത്തോടു കൂടി ഏറ്റെടുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യോഗത്തിൽ ഡോ. എബ്രഹാം മാർ പൌലൊസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ., മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, വികാരി ജനറാളന്മാരായ റവ. ജോർജ്ജ് സഖറിയാ പി., റവ. മാത്യു ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കുരിയാക്കോസ്, ഭദ്രാസന സെക്രട്ടറി റവ. ഡോ. പി. വൈ. മാത്യു, റവ.ജോജി തോമസ്, റവ. ബെനോജി കെ. മാത്യു, റവ.എം.ജെ. ചെറിയാൻ, റവ. കെ.വി. ചെറിയാൻ, എം.റ്റി. മാത്യു, മനോജ് മാത്യു, ബ്ലോക്ക് പഞ്ചായത് അംഗം ലൈലാ അലക്സാണ്ടർ, ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് കുമാർ വടക്കേമുറി, റോൺസി മത്തായി, ഏബ്രഹാം കെ. ജോസഫ്, ബിജി സ്കറിയാ, സുധി ഏബ്രഹാം, സെക്രട്ടറി ഡോ. ജേക്കബ് ജോർജ്ജ്, ട്രഷറാർ ജോസി കുര്യൻ,റവ.ജേക്കബ് കെ.മാത്യു, രോഹിണി ജോസ്, ബിജു പുറത്തൂടൻ, കൺവീനർ ശോശാമ്മ വറുഗീസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...