ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എംആര്‍ഐ സ്കാനിംഗിന് ഈടാക്കിയിരുന്ന ഉയര്‍ന്ന നിരക്ക് കാരണം മെഡിക്കല്‍ കോളേജിലെത്തിയിരുന്ന രോഗികള്‍ വലഞ്ഞിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്കിലൂടെയും അറിയിച്ചിരുന്നു.

മന്ത്രി വീണ ജോര്‍ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്ത് കുറവ് വരുത്താന്‍ നിര്‍ദേശം നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി തയ്യാറായത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരം രൂപയോളമാണ് കുറവ് വരുത്തിയത്. മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്ത് ഇക്കാര്യം ആരോഗ്യ വകുപ്പിലെ ഉന്നതര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്താണ് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് വിവിധ എംആര്‍ഐ സ്‌കാനിംഗുകളുടെ നിരക്കില്‍ കുറവ് വരുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...