സ്കൂൾ ബസുകളുടെ ഫിറ്റ് നസ് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സ്കൂളുകൾ തുറക്കുന്നതിന് മുൻപായി സ്കൂൾ ബസുകളുടെ ഫിറ്റ് നസ് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. മല്ലപ്പള്ളി ചെങ്ങരൂർ ബിഎഡ് കോളേജ് ഗ്രൗണ്ടിലാണ് പരിശോധന നടന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ മുൻ കരുതലുകൾ സ്കൂൾ ബസുകളിൽ ഒരുക്കേണ്ട ആവശ്യകത സ്കൂൾ അധികാരികളെ നേരത്തെ മോർട്ടാർ വാഹന വകുപ്പ് അധികാരികൾ അറിയിച്ചിരുന്നു. ഇതിൽ പ്രകാശം സ്കൂൾ അധികാരികൾ മോട്ടോർ വാഹന വകുപ്പ് പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാനാണ് പരിശോധന നടത്തിയത്.

സ്കൂൾ ബസുകളുടെ പരിശോധന റോഡ് ട്രാൻസ്പോർട്ട് ഓഫീസർ എ കെ ഡിലു ഉദ്ഘാടനം ചെയ്തു. ജോയന്റ് ആർ ടി ഒ എം ജി മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ പ്രസാദ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുരേഷ് ബാബു എംജി, ബിനോജ് എസ് എന്നിവർ പരിശോധനയ്ക്ക് നേത്യത്വം നൽകി. മല്ലപ്പള്ളി താലൂക്കിലെ 99 സ്കൂളുകളിൽ നിന്നായി 60 ബസുകൾ ഒന്നും ഘട്ടത്തിൽ പരിശോധിച്ചു. എമർജൻസി വാതിൽ, നിശ്ചിത അളവിൽ സൈഡ് ജനാലകൾ, സ്പീഡ് ലിമിറ്റ് ഡിവൈസ്, വാഹനത്തിന്റെ ബാറ്ററി പ്രവർത്തനക്ഷമത, ഡോർ ഷെൽട്ടർ , ബാഗ് സൂക്ഷിക്കാനുള്ള സൗകര്യം, വാഹനത്തിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടോ തുടങ്ങിയ നിരവധി കാര്യങ്ങളാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിശോധിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...