പരീക്ഷാഫീസ് അടയ്ക്കുന്നില്ല, പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍ : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരീക്ഷാഫീസ് അടയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മുടക്കുകയാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷകൊട്ടാരക്കര ആരോപിച്ചു. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് പുത്തന്‍ പരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ലംസംഗ്രാന്റ് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലും പരീക്ഷാഫീസ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കുകയും ചെയ്യുന്ന രീതി തുടരണം. നിലവില്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് അടയ്ക്കാത്ത നടപടി തുടര്‍ന്നാല്‍ എം ബി ബി എസ്, എന്‍ജിനീയറിങ് തുടങ്ങി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ കഴിയാത്ത സാഹചര്യം തുടര്‍ന്നും ഉണ്ടാവും. പരീക്ഷാഫീസ് ഏറെ വൈകിയാണെങ്കിലും വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുള്ള വകുപ്പിന്റെ വിശദീകരണം ഏറെ വിചിത്രമാണ്. ഇത് വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മാത്രമേ കാരണമാവൂ.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പ്രസ്തുത നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ പോലും വിദ്യാര്‍ഥികളുടെ പരീക്ഷയെഴുതാനുള്ള അവകാശം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാത്രവുമല്ല എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ വൈകിയെത്തുന്ന വകുപ്പിന്റെ ഫീസ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയിപ്പ് നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാനുള്ള അവകാശം ഒരുകാരണവശാലം നിഷേധിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടപ്പെടുത്തിയ ഇടതു സര്‍ക്കാര്‍ പട്ടികവിഭാഗ വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ തയ്യാറാവണം. വിദ്യാര്‍ഥികളുടെ അക്കാദമിക് ഇയര്‍ നഷ്ടമാവാതെ സമാന്തര പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വിഷയത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...