നാട്ടില്‍ എത്തുന്നതുവരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാട്ടില്‍ എത്തുന്നതുവരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. എപ്പോള്‍ രേഖകളെല്ലാം വിജയ് ബാബു നേരിട്ട് ഹാജരാക്കുന്നുവോ, അപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി പറഞ്ഞത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. ജോര്‍ജിയയിലായിരുന്ന വിജയ് ബാബു രണ്ടുദിവസം മുമ്പ് ദുബായില്‍ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ മാസം 19 ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. എന്നാല്‍ ആ ശ്രമം കോടതിയുടെ ഇടപെടല്‍ മൂലം നടന്നില്ല. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...