ലീഗുമായി പ്രശ്നങ്ങളൊന്നുമില്ല , എല്ലാ കാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളത് : കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലീഗുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാകാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളതെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
ലോക്സഭ സീറ്റ് ചർച്ചകൾ യുഡിഎഫ് ഭംഗിയായി പൂർത്തിയാക്കും. കോൺഗ്രസ് സ്ഥാനാർഥി നിർണയിച്ച ചർച്ച ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്ന ഒന്നല്ല. ഇന്നത്തെ യോഗത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പ്രധാന അജണ്ടയെന്നും സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റ്‌ ചോദിക്കാൻ ലീഗിന് യോഗ്യത ഉണ്ടെന്ന് കോൺ​ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ പ്രതികരിച്ചു. അങ്ങനെ മുൻപ് കൊടുത്ത ചരിത്രമുണ്ട്. മൂന്നാം സീറ്റ് ആവശ്യം കോൺഗ്രസിന്റെ പരിഗണനയിലാണ്.

ഇക്കാര്യം ഹൈക്കമാന്റുമായി ആലോചിച്ച് ഉചിതമായി തീരുമാനമെടുക്കും. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്ന വിവരം മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് കണ്ണൂർ ജില്ലാപ്രസിഡന്റ് അബ്ദുൽ കരീം ചേലേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂർ ബാഫക്കി തങ്ങൾ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം കെ. സുധാകരൻ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെന്നാണ് അറിവ്. അതുകൊണ്ടു തന്നെ പാർട്ടിക്ക് ഇക്കാര്യത്തിൽ വിവരമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...