തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദശവാർഷിക സ്മരണിക ‘മുന്നോട്ട്’ പ്രകാശനം ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത മാത്യു ടി.തോമസ് എം.എൽ.എയിൽ നിന്നും ചീഫ് എഡിറ്റർ ടി.എൻ. സുരേന്ദ്രൻ സ്മരണിക ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി.സോമൻ മെമ്മോറിയൽ ട്രോഫികൾ ഡിവൈ.എസ്.പി എസ്. അഷാദ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം മുൻഭരണസമിതി അംഗങ്ങളെയും വാർഡ് കൗൺസിലർ ലെജു എം.സക്കറിയ കുടുംബശ്രീ യൂണിറ്റുകളെയും ആദരിച്ചു.

മുൻകൗൺസിലർ ബിനോജ് വർഗീസ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.ടി.വിശ്വനാഥൻ റിപ്പോർട്ടും ട്രഷറർ ചെറിയാൻ മാത്യു കണക്കും അവതരിപ്പിച്ചു. പ്രോഗ്രാംകമ്മിറ്റി കൺവീനർ ഡോ.ആർ. വിജയമോഹനൻ, മുൻ പ്രസിഡന്റ് ടി.എൻ.ഗോപാലകൃഷ്ണൻ, പ്രത്യേക ക്ഷണിതാവ് കുരുവിള മാമ്മൻ, രേഖാമോഹൻ, ബിനീഷ് ബി, മുൻസെക്രട്ടറി സന്തോഷ് അഞ്ചേരിൽ എന്നിവർ സംസാരിച്ചു. മുൻ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ, മുൻകൗൺസിലർ എം.പി.ഗോപാലകൃഷ്ണൻ, എം.ജി.എം ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ എ.ഐ.വർഗീസ് എന്നിവരെ ആദരിച്ചു. ഇരുവെള്ളിപ്ര ഗൗരീപുത്ര സംഘത്തിന്റെ തിരുവാതിരയും സ്‌കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...