സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ പെരുകുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ വർധിക്കുന്നതായി പരാതി. അക്ഷയ സെന്ററുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സർക്കാർ അംഗീകൃതം എന്ന വ്യാജ ബോർഡുമായാണ് പ്രവർത്തിക്കുന്നത്. പലതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അക്ഷയ വെൽഫെയർ അസോസിയേഷന്റെ ആരോപണം. സംസ്ഥാനതൊട്ടാകെ വ്യാപകമായി വ്യാജ റവന്യൂ സർട്ടിഫിക്കറ്റുകളും ബിരുദ സർട്ടിഫിക്കറ്റുകളും നിർമ്മിക്കുന്നുണ്ട് എന്നാണ് പരാതി.

ഓൺലൈൻ സെന്ററുകളുടെ മറവിലാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നത്. അക്ഷയ സെന്ററുകൾക്ക് മാത്രം അനുവദിക്കപ്പെട്ടിരിക്കുന്ന ചില സേവനങ്ങളും ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾ സാധാരണക്കാരിൽനിന്നും വൻ തുക ഈടാക്കി ചെയ്തുകൊടുക്കുന്നു. ഓൺലൈൻ സ്ഥാപനത്തിൽനിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് എറണാകുളം സ്വദേശിയായ യുവാവിന് തട്ടിപ്പ് മനസ്സിലായത്. മറ്റൊരാളുടെ വരുമാന സർട്ടിഫിക്കറ്റ് ഈ യുവാവിന്റെ പേരിലേക്ക് തിരുത്തി നൽകുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ബന്ധുമിത്രാദികളുടെ പേരിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നുണ്ടെന്നും പരാതിയുണ്ട്. അക്ഷയ കേന്ദ്രങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അതേ രീതിയിലുള്ള ബോർഡും നിറങ്ങളും ഇവർ ഉപയോഗിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...