വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെ മലകളില്‍ വ്യാപകമായി മരം മുറിച്ച് നീക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട്: പലതവണ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം മുറി. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി മേഖലകളില്‍ നിലനില്‍ക്കുമ്പോഴാണ് നിയന്ത്രണമില്ലാതെ സ്വകാര്യ വ്യക്തികള്‍ മരം മുറിച്ച് നീക്കുന്നത്. ലോഡ് കണക്കിന് മരങ്ങളാണ് കുറുമ്പാലക്കോട്ടയിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്ന് ഇതിനോടകം മുറിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മേഖലയില്‍ മരം കൂട്ടമായി വെട്ടി മാറ്റുന്നതിന് ഒരു നിയന്ത്രണവുമില്ല. കൂറ്റൻ മരങ്ങൾ മലയില്‍ നിന്ന് താഴെ റോഡിലിറക്കി പലയിടങ്ങളിലും വലിയ ചാലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. ലോഡ് കണക്കിന് തടികള്‍ ലോറികളില്‍ കയറ്റി സ്ഥലത്ത് നിന്ന് ഇതിനോടകം മാറ്റിയിട്ടുണ്ട്. മഴ പെയ്യുന്നതിനിടെയും രണ്ടാഴ്ചയോളമായി ഈ മരം മുറി നടക്കുന്നുണ്ട്.

മണ്ണൊലിപ്പ് തടയുന്ന മരങ്ങളെ വെട്ടി മാറ്റുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന വിമർശനം ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. മുന്‍പ് പല തവണ ഉരുള്‍പ്പൊട്ടലുണ്ടായ കുറുമ്പാലക്കോട്ടയില്‍ മലയുടെ പല ഇടങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിരുന്നു. പൈപ്പിങ് പ്രതിഭാസത്തിന്‍റെ ഭാഗമായി പ്രളയ കാലത്ത് അടക്കം വലിയ ഗർത്തങ്ങളും ഇവിടെ രൂപപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...