വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ കൂടുതൽ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ കൂടുതൽ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. നിലവിലുള്ള ഏക സംഘം വയനാട്ടിലാണുള്ളത്. ഈ സംഘം എത്താൻ വൈകിയതിനാലാണ് മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ജീവൻ നഷ്ടമായത്.ആറു മണിക്കൂറിലധികം കമ്പിയിൽ തൂങ്ങിക്കിടന്ന ശേഷമാണ് മണ്ണാർക്കാട് കുന്തിപാടത്തെ പുലി ചത്തത്. ഇത്രയും സമയം തൂങ്ങിക്കിടന്നതിനാൽ ആന്തരിക അവയവങ്ങൾ പൊട്ടി. ഹൃദയാഘാതവും സംഭവിച്ചു. മയക്ക് വെടിവെക്കാൻ വയനാട് സംഘം എത്താനായുള്ള കാത്തിരിപ്പിനിടെയാണ് പുലി ചത്തത്. പാലക്കാടോ സമീപ ജില്ലകളിലോ മയക്കുവെടി വയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ പുലിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്ന സംഘം വയനാട് മാത്രമാണ് ഉള്ളത്. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്ത് വന്യമൃഗങ്ങളെ വെടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായാലും ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വേണം പോകാൻ. പാലക്കാട് , ഇടുക്കി തുടങ്ങിയ വന്യജീവി ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ വയനാട് മാതൃകയിലുള്ള സംഘം ഉണ്ടെങ്കിൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. സംസ്ഥാനത്ത് ചുരുങ്ങിയത് 3 വിദഗ്‌ധ സംഘമെങ്കിലും വേണം. മയക്കുവെടി വെക്കാൻ ഡോക്ടർമാർ , ബയോളജിസ്റ്റ് , സുവോളജിസ്റ്റ് , പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങിയതാണ് വിദഗ്ധ സംഘം . മിക്ക ജില്ലകളിലും കൃത്യമായ ആര്‍.ആര്‍.ടി സംഘങ്ങൾ പോലുമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...