തിരുവനന്തപുരം ; വാട്ടര്‍ അതോറിറ്റിയില്‍ വ്യാജ ചികില്‍സാ ബില്ല് കൊടുത്ത് 22 ലക്ഷം രൂപ തട്ടിയെടുത്തവരില്‍ ആറ്റിങ്ങള്‍ ഡിവിഷന് കീഴിലെ ഉന്നത ഉദ്യോഗസ്ഥരും. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ടെക്നിക്കല്‍ അസിസ്റ്റന്‍റും റവന്യൂ ഓഫീസറും ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസറും പണം തട്ടിയവരില്‍ ഉള്‍പ്പെടുന്നു. ഈ ഉന്നത ഉദ്യോഗസ്ഥരെല്ലാം കൊല്ലത്തെ മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ വ്യാജബില്ലുകള്‍ സമര്‍പ്പിച്ചാണ് പണം തട്ടിയത്. ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റി ഡിവിഷന് കീഴില്‍ രണ്ട് സബ് ഡിവിഷനുകളാണ് ഉള്ളത്. ആറ്റിങ്ങലും വര്‍ക്കലയും. ഈ ഓഫീസുകളിലെ പ്യൂണ്‍ മുതല്‍ സബ് ഡിവിഷന്‍ ചുമതലക്കാരനായ അസിസ്റ്റന്‍റ് എക്സിക്യൂട്ട് എഞ്ചിനീയര്‍ വരെ പണം തട്ടി.
രാജേഷ് ഉണ്ണിത്താന്‍ എന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 43000 രൂപ തട്ടിയെടുത്തത് മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ വ്യാജ ബില്ല് ഉപയോഗിച്ച്. ഇതേ സുദേഷ് ഡോക്ടറാണ് 500 രൂപ കൊടുത്തപ്പോള്‍ ഏഷ്യാനെറ്റ്ന്യൂസ് സംഘത്തിന് 9000 രൂപയുടെ ബില്ല് നല്‍കിയത്. ഉയര്‍ന്ന തസ്തികയായ ടെക്നിക്കല്‍ അസിസ്റ്റന്‍റ് പദവി വഹിക്കുന്ന എസ് ബൈജു രണ്ട് തവണയായി 68000 രൂപ തട്ടിയെടുത്തു. ബില്ല് മേലത്തിലിന്‍റെ പേരിലുള്ള ഡോക്ടര്‍ സുദേഷ് കൊടുത്തത്. ടെക്നിക്കല്‍ അസിസ്റ്റന്‍റ് ദീപ്തി എസ് ചന്ദ്രന്‍ 34000 രൂപ തട്ടിയെടുത്തതതും ഇതേ ബില്ല് ഉപയോഗിച്ച്. സാമ്പത്തിക ഉപദേശം നല്‍കേണ്ട ഡിവിഷൻ അക്കൗണ്ട്സ് ഓഫീസര്‍മാരായ കെഎ രാകേഷ് കുമാറും ചന്ദ്രബാബു ആചാരിയും 34000 രൂപ വീതം തട്ടിയെടുത്തു. ജൂനിയര്‍ സൂപ്രണ്ട് എ ബാലകൃഷ്ണന്‍ രണ്ട് തവണയായി തട്ടിയെടുത്തത് 55000 രൂപയാണ്. കിലോക്കണക്കിന് ച്യവനപ്രാശവും ലിറ്റര്‍ കണക്കിന് കഷായവും ഒറ്റബില്ലില്‍ ഡോ എംഎസ് സുദേഷ് എഴുതി കൊടുത്തപ്പോള്‍ അത് പരിശോധിക്കേണ്ടവര്‍ തന്നെ തട്ടിപ്പ് നടത്തി എന്നതാണ് ഗൗരവമുള്ള കാര്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































