ന്യൂഡൽഹി : ധനമന്ത്രി നിർമല സീതാരാമന്‍റെ ഇക്കൊല്ലത്തെ ബജറ്റിലും ആദായ നികുതിയിൽ ചെറിയ ഇളവുകൾക്ക് സാധ്യത. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ഇളവുകൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. ദമ്പതികൾക്ക് സംയുക്ത ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം അടക്കം ചില പരിഷ്കാരങ്ങൾക്കും ധനമന്ത്രി തയ്യാറായേക്കും. 2019 ൽ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ പരിധി പന്ത്രണ്ടായി കഴിഞ്ഞ തവണ ഉയർത്തിയത് മധ്യവർഗ്ഗത്തിൻറെ വൻ സ്വീകാര്യത നേടിയിരുന്നു. ബജറ്റിന് തൊട്ടു പിന്നാലെ നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ 23 കൊല്ലത്തിനു ശേഷം ബിജെപി അധികാരത്തിൽ എത്തി. ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ധനമന്ത്രിക്ക് മനസ്സിൽ വെയ്ക്കേണ്ടി വരും. ഇളവിനുള്ള പന്ത്രണ്ട് ലക്ഷം എന്ന പരിധിയിൽ മാറ്റം വരാൻ സാധ്യതയില്ല. പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ സ്റ്റാൻഡേഡ് ഡിഡക്ഷൻ ഇളവ് ഉയർത്താനുള്ള ആലോചനയുണ്ട്. നിലവിലെ എഴുപത്തയ്യായിരത്തിൽ നിന്ന് ഇത് ഒരു ലക്ഷമായി ഉയർത്തും എന്നാണ് പ്രതീക്ഷ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























