തിരുവനന്തപുരം: അട്ടപ്പാടിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഒ.ആർ കേളു വ്യക്തമാക്കി. അട്ടപ്പാടി മേഖലയില്‍ മൂലഗംഗല്‍ ഉന്നതിയിലെ ശ്മശാനം, ക്ഷേ ത്രം എന്നിവിടങ്ങളിലേക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന പൊതുവഴി അടച്ചുപൂട്ടി അവരുടെ വാസപ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുവെന്നുള്ള ഊരുനിവാസികളുടെ പരാതി അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ക്ക് ലഭിച്ചു. അത് പട്ടികവർഗ വികസന വകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും കൈയേറ്റം നടന്നത് സംബന്ധിച്ച് ഭൂരേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി പരാതി
പാലക്കാട് കളക്ടര്‍ക്ക് അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ ആയതിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള സംവിധാനം പട്ടികവർഗ വകുപ്പി ല്‍ ഇല്ല. അത്തരം പരാതികള്‍ ജില്ലാ ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് വകുപ്പ് ചെയ്തുവരുന്നത്. 1989-ലെ പട്ടികജാതി പട്ടികവർഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും നടപടി സ്വീകരിച്ചുസ്വീകരിച്ചു വരുന്നുവെന്നും പി. അബ്ദുല്‍ ഹമീദ്, എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷ്റഫ് എന്നിവരെ നിയമസഭയിൽ അറിയിച്ചു.