അട്ടപ്പാടിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ട് ; ഒ.ആർ കേളു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അട്ടപ്പാടിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഒ.ആർ കേളു വ്യക്തമാക്കി. അട്ടപ്പാടി മേഖലയില്‍ മൂലഗംഗല്‍ ഉന്നതിയിലെ ശ്മശാനം, ക്ഷേ ത്രം എന്നിവിടങ്ങളിലേക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന പൊതുവഴി അടച്ചുപൂട്ടി അവരുടെ വാസപ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുവെന്നുള്ള ഊരുനിവാസികളുടെ പരാതി അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ക്ക് ലഭിച്ചു. അത് പട്ടികവർഗ വികസന വകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും കൈയേറ്റം നടന്നത് സംബന്ധിച്ച് ഭൂരേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി പരാതി

പാലക്കാട് കളക്ടര്‍ക്ക് അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി അറിയിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ ആയതിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള സംവിധാനം പട്ടികവർഗ വകുപ്പി ല്‍ ഇല്ല. അത്തരം പരാതികള്‍ ജില്ലാ ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് വകുപ്പ് ചെയ്തുവരുന്നത്. 1989-ലെ പട്ടികജാതി പട്ടികവർഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും നടപടി സ്വീകരിച്ചുസ്വീകരിച്ചു വരുന്നുവെന്നും പി. അബ്ദുല്‍ ഹമീദ്, എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്തീൻ, എ.കെ.എം. അഷ്റഫ് എന്നിവരെ നിയമസഭയിൽ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...