റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

അമരാവതി: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. 52കാരനായ എബനേസർ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ അജ്ഞാതനായ ആക്രമി അദ്ദേഹത്തിന്‍റെ തലയിൽ ഇരുമ്പ് വടികൊണ്ട് ഇടിക്കുകയും മാരകമായ പരിക്കേൽക്കുകയും ചെയ്തു. അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഷർട്ട് ധരിക്കാത്ത ഒരാൾ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കാണുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ പരിശ്രമിക്കുകയാണെന്നും വിജയവാഡ റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ എം. രവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണത്തിൽ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് റെയിൽവേ പോലീസ് അഭ്യർഥിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...