നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

പടിഞ്ഞാറ്റുംചേരി : തിരുവല്ല നഗരസഭയും പഞ്ചായത്തും അതിർത്തിപങ്കിടുന്ന നാട്ടുക്കടവ് ജലാശയത്തിന്റെ വിനോദസഞ്ചാരസാധ്യത കണക്കിലെടുത്ത് പദ്ധതി വേണമെന്ന ആവശ്യം ശക്തം. നാട്ടുകടവ് വലിയതോട് പായലും പോളയും മൂടിയനിലയിലാണ്. വിശാലമായി പരന്നുകിടക്കുന്ന ഈ ജലാശയം വൃത്തിയാക്കിയെടുത്താൽ ബോട്ടിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിയും. ഈ ഭാഗത്ത് തോടിന് വീതി പുഴയോടൊപ്പമെത്തും. ഇവിടെ ബണ്ടുപിടിച്ച് വെള്ളം കെട്ടിനിർത്തി നെൽക്കൃഷി സുഗമമായി നടക്കും. നവംബറോടെ പാടങ്ങളിൽ കൃഷിയിറക്കുക. കൃഷിയുടെ പ്രവൃത്തികളും നാട്ടറിവുകളും പുതുതലമുറ നേരിട്ടറിയാൻ കഴിയുന്ന നേരം. ഇത്തരം സാധ്യതകളിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയും.

ഇവിടെ വഴിയോരവിശ്രമകേന്ദ്രവും കുടുംബശ്രീ കഫേയുമടക്കം സ്ഥാപിക്കാനുള്ള നീക്കത്തിനുള്ള പിന്തുണ ജില്ലാ പഞ്ചായത്തും തിരുവല്ല നഗരസഭയും നൽകിയതുമാണ്. നാട്ടുക്കൂട്ടത്തിന്റെ രൂപവത്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഇക്കാര്യങ്ങളൊന്നും നടപ്പാക്കാനയില്ല. അതിനാൽ കവിയൂർ പഞ്ചായത്ത് മുൻകൈയെടുത്ത് നാട്ടുക്കടവ്, പോളച്ചിറ, തൃക്കക്കുടി എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...