മൂന്നാറില്‍ കയ്യേറ്റവും കുടിയേറ്റവും വേർതിരിക്കാൻ സർവെ നടത്തണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറിലെ കയ്യേറ്റങ്ങളൊഴിപ്പിക്കാനുള്ള സർക്കാർ നടപടികൾക്കിടെ കയ്യേറ്റവും കുടിയേറ്റവും വേർതിരിക്കാൻ സർവെ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാർ പ്രദേശമെന്നതിലും വ്യക്തത വരുത്തിയാൽ മാത്രമെ ദൗത്യ സംഘത്തിന് മുന്നോട്ട് പോകാനാകൂ. മുൻ വർഷങ്ങളിലെ നിയമക്കുരുക്കുകളും തലവേദനയാകും. വൻകിടക്കാരിലേക്കും പാർട്ടി ഓഫീസുകളിലേക്കും ഒഴിപ്പിക്കൽ നടപടികളെത്തിയതോടയാണ് 2007 ലെ മൂന്നാർ ദൗത്യത്തിന് തിരശ്ശീല വീണത്. നിയമനടപടികളിൽ കുടുങ്ങിയ ദൗത്യം പുനരാരംഭിച്ചെങ്കിലും ദൗത്യ സംഘത്തിനും മലയോരജനതക്കും ഒരുപോലെ തലവേദനയാവുകയാണ് മൂന്നാർ പ്രദേശം എന്ന നിർവചനം.

2004 ലാണ് മൂന്നാർ പ്രദേശം എന്ന വിശേഷണം ആദ്യം ചാർത്തപ്പെടുന്നത്. മൂന്നാർ, ദേവികുളം, കണ്ണൻ ദേവൻ ഹിൽസ്​ വില്ലേജുകളായിരുന്നു മൂന്നാർ മേഖല. കയ്യേറ്റങ്ങളും വ്യാജപ്പട്ടയങ്ങളും വ്യാപകമായതോടെ 2010 ൽ കോടതി ഇടപെട്ടു. 2016 ൽ സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി. മൂന്നാർ പ്രദേശമെന്ന് അന്ന് പരിഗണിച്ചത് എട്ട് വില്ലേജുകളെയാണ്. ഇന്ന് മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട, മാങ്കുളം പഞ്ചായത്തുകളും ചിന്നക്കനാൽ പള്ളിവാസൽ പഞ്ചായത്തുകളിലെ നാല് വാർഡുകളുമുൾക്കൊള്ളുന്നതാണ് മൂന്നാർ പ്രദേശം. മൂന്നാർ പ്രദേശമെന്നറിയപ്പെടുന്നത്​ ഏതൊക്കെയിടങ്ങളാണെന്നതിൽ സർക്കാർ വകുപ്പുകൾക്കും വ്യക്തതയില്ല. കയ്യേറ്റക്കാരുടെ പട്ടികയിൽ സാധാരണക്കാർ പെട്ടതിലെ പ്രധാന കാരണവും ഇതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...