റാന്നി ഇടമൺ ജംഗ്ഷനിലെ വീതികുറഞ്ഞ പാലം നവീകരിക്കണം

For full experience, Download our mobile application:
Get it on Google Play

റാന്നി: നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടമൺ ജംഗ്ഷനിലെ വീതി കുറഞ്ഞ പാലം സ്ഥിരം അപകടമേഖലയാകുന്നു. മന്ദമരുതി – വെച്ചൂച്ചിറ റോഡില്‍ ഇടമണ്‍ ഓട്ടോ സ്റ്റാന്‍ഡിനും ബാങ്ക് ജംങ്ഷനും മധ്യേയാണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. തോടിന് കുറുകെ ആവശ്യത്തിന് വീതിയും നീളവുമില്ലാതെ നിര്‍മ്മിച്ച ഈ പാലം കലുങ്കിന് സമാനമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ”എല്‍” പോലെയാണ് ഇവിടെ റോഡ്. എതിരെ വരുന്ന വാഹനങ്ങൾക്ക്  ഇവിടെ സൈഡ് കൊടുക്കാൻ കഴിയുന്നില്ല. വേഗത്തിൽ വരുന്ന വാഹനങ്ങൾ ”എല്‍” പോലെയുള്ള വളവ് മൂലം തോട്ടിലേക്ക് ചാടുന്നത് പതിവാകുന്നു. ബസുകള്‍ വളവ് തിരിഞ്ഞ് കയറുമ്പോള്‍ കൈവരിയില്‍ തട്ടുന്നതും പതിവാണ്.

ഇപ്പോള്‍ ഈ ഭാഗത്ത് പാലത്തിന് കൈവരികളുമില്ല. റോഡ് വീതി കൂട്ടാൻ സ്ഥലമെറ്റെടുത്തപ്പോൾത്തന്നെ പാലത്തിന്റെ വീതി കൂട്ടണമെന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അന്നത്തെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇക്കാര്യം ബോധ്യപ്പെട്ടതുമാണ്. ഇതിന്റെ സംരക്ഷണ ഭിത്തി കെട്ടാനുള്ള സ്ഥലവും ആ ഭാഗത്ത് ഒഴിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ മടത്തുംച്ചാൽ മുക്കൂട്ടുതറ റോഡിന്റെ പണി പുനരാരംഭിച്ചിട്ടും കലുങ്ക് പഴയ സ്ഥിതി തുടരുകയാണ്. റോഡില്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കലുങ്കുകള്‍ പുതിയതായി നിര്‍മ്മിച്ചെങ്കിലും ഇവിടം അവഗണിക്കുകയായിരുന്നു. ഈ കലുങ്കിന്റെ  അപകടാവസ്ഥ മനസ്സിലാക്കി വീതി കൂട്ടി പണിയണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...