തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങളിലെ കയറ്റിയിറക്ക് ; പത്തനംതിട്ട നഗരത്തില്‍ ഗതാഗത തടസം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരക്കേറിയ സമയങ്ങളില്‍ ലോറികളില്‍ നിന്നും സാധനങ്ങള്‍ കയറ്റിയിറക്കുന്നത് പത്തനംതിട്ട നഗരത്തില്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു. പത്തനംതിട്ട പഴയ ബസ്സ് സ്റ്റാന്റ് റോഡ്‌, ജനറല്‍ ആശുപത്രി റോഡില്‍ നിന്നും പോസ്റ്റ് ഓഫീസിലേക്ക് കയറുന്ന വണ്‍ വേ റോഡ്‌, പത്തനംതിട്ട അഴൂര്‍ റോഡ്‌ എന്നിവടങ്ങളിലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ഇറക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വലിയ ലോറികളിലാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കൊണ്ടുവന്നിറക്കുന്നത്. എന്നാല്‍ ഇത് കൂടുതലും ഇടുങ്ങിയ റോഡുകളില്‍ ആയതിനാല്‍ സാധനങ്ങള്‍ ഇറക്കുന്ന സമയം മുഴുവന്‍ ഗതാഗതം തടസപ്പെടുകയാണ്.

നീളമേറിയ ഇത്തരം ലോറികള്‍ ചെറിയ റോഡുകളില്‍ തിരിയാന്‍ പ്രയാസമായതിനാല്‍ റോഡിന് കുറുകെ വാഹനം തിരിക്കുമ്പോള്‍ പലപ്പോഴും മറ്റ് വാഹനങ്ങളില്‍ തട്ടാറുമുണ്ട്. നഗരത്തില്‍ ഇത്തരത്തില്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കേണ്ടതാണ്. മുമ്പ് ഇപ്രകാരം സമയം നിശ്ചയിച്ചിരുന്നുവെങ്കിലും ഏറെനാള്‍ അത് തുടര്‍ന്നില്ല. രാവിലെ 11 മണി വരെയുള്ള സമയങ്ങളില്‍ പത്തനംതിട്ട നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയം ഇത്തരത്തില്‍ വലിയ വാഹനങ്ങള്‍ റോഡില്‍ സാധനങ്ങള്‍ ഇറക്കുമ്പോള്‍ പൊതുഗതാഗതം കൂടുതല്‍ ദുരിതത്തിലാകുകയാണ്. പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...