തണ്ണിത്തോട് റോഡിലെ അപകടകരമായ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ അപകടകരമായി റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കല്‍ മുതല്‍ ഇലവുങ്കല്‍ തോട് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ ഒടിഞ്ഞു വീഴുന്നത്. മഴയും കാറ്റും ശക്തമായാല്‍ റോഡില്‍ മരം വീഴുന്നത് പതിവാണ്. കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ പെടുന്നതാണ് തണ്ണിത്തോട് റോഡില്‍ മുണ്ടോന്മൂഴി പാലത്തിന് അക്കരയും ഇക്കരെയുമുള്ള വന ഭാഗങ്ങള്‍. ഈ ഭാഗത്തെ അപകട ഭീഷണിയായ മരങ്ങള്‍ മുറിക്കുവാന്‍ വനം വകുപ്പ് നേരത്തെ നടപടി തുടങ്ങുകയും ഇതില്‍ റാന്നി ഡിവിഷന് കീഴിലെ മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അപകടകരമായ മരങ്ങള്‍ ഇനിയും ബാക്കിയാണ്.

ചുവട് ദ്രവിച്ചതും ഒടിഞ്ഞു വീഴാറായതുമായ മരങ്ങളാണ് ഇതില്‍ കൂടുതലും. മഴക്കാലത്ത് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീഴാറുണ്ടെങ്കിലും തലനാരിഴയ്ക്കാണ് വാഹനങ്ങളും യാത്രക്കാരും രക്ഷപെടുന്നത്. പേരുവാലി മുതല്‍ മുണ്ടോന്‍മൂഴി പാലം വരെയുള്ള ഭാഗത്ത് ഇപ്പോഴും മരങ്ങള്‍  ഒടിഞ്ഞു വീഴുന്നുണ്ട്. ഒടിഞ്ഞു വീണ ശിഖരങ്ങള്‍ വള്ളിപ്പടര്‍പ്പുകളില്‍ തട്ടി നിന്ന ശേഷം താഴേക്ക് വീഴുന്നതും അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...