തെരുവ് നായ വളര്‍ത്തല്‍ കേന്ദ്രമായി മാറ്റി …. കോന്നി കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉത്ഘാടനം കാത്തുകിടക്കുന്ന കോന്നി കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ തെരുവ് നായകളുടെ താവളമായി മാറിക്കഴിഞ്ഞു. ഈ പ്രദേശത്തും സമീപത്തെ ചന്തയിലും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് തെരുവ് നായ ശല്യം വര്‍ധിപ്പിക്കുന്നത്. ആളും അനക്കവുമില്ലാതെ കിടക്കുന്ന ഡിപ്പോയില്‍ പകല്‍ സമയങ്ങളിലാണ് നായകള്‍ തമ്പടിച്ച് കിടക്കുന്നത്. ഈ ഭാഗത്തെ മാലിന്യങ്ങള്‍ ഭക്ഷിച്ച് പെറ്റുപെരുകുന്ന ഇവ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്‌. കോന്നി നഗരത്തില്‍ നിരവധി ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പിന്നാലെ നായകള്‍ ഓടുന്നതും കോന്നിയില്‍ പതിവ് കാഴ്ചയാണ്.

ഡിപ്പോയുടെ ഓഫീസ് കെട്ടിടത്തിലും യാഡിലും അടക്കം തെരുവ് നായകള്‍ കയറി കിടക്കുന്നത് കാണാം. സമീപത്തെ വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നായകള്‍ ഭീഷണിയാകുന്നു. രാത്രി സമയങ്ങളില്‍ സമീപത്തെ വീടുകളുടെ മുറ്റത്തേക്കും ഇവ ചെല്ലാറുണ്ട്. ഡിപ്പോയ്ക്ക് ഉള്ളില്‍ കയറ്റി ഇടുന്ന വാഹനങ്ങളുടെ അടിഭാഗത്തായാണ് പലപ്പോഴും നായകള്‍ കയറി കിടക്കുക. പകല്‍ സമയങ്ങളില്‍ ആളുകള്‍ ഇതിനുള്ളിലേക്ക് കടന്നാല്‍ ഇവരെയും നായകള്‍ ഓടിക്കുന്നുണ്ട്. ഡിപ്പോയിലേക്ക് ഇറങ്ങുന്ന വഴിയില്‍ മാലിന്യം തള്ളുന്നതും നായകളുടെ ശല്യം കൂടുവാന്‍ കാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...