കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽ പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അട്ടിമറി അടക്കം മുന്നിൽ കണ്ടാണ് കെഎസ്ആർടിസിയുടെ പരിശോധന. ഓഗസ്റ്റ് എട്ടിന് അപകടത്തിൽപ്പെട്ട ബസിലും കഴിഞ്ഞ ദിവസം മുട്ടയേറുണ്ടായ ബസിലും കെ എസ് ആർ ടി സി അധികൃതർ ഫൊറൻസിക് പരിശോധന ആവശ്യപ്പെടും. ബംഗളൂരു മൈസൂർ എക്സ്പ്രസ് വെയിൽ ബിഡതിയിൽ വെച്ചാണ് ബുധനാഴ്ച രാത്രി പുറപ്പെട്ട കെഎസ്ആർടിസി ബസിനു നേരെ മുട്ടയേറുണ്ടായത്. സർവീസ് റോഡിൽ നിന്നും മൂന്നുപേർ തുടർച്ചയായി മുട്ടയെറിയുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. ഇതാണ് ബസ് അപകടത്തിൽ പെടുത്താനുള്ള ആസൂത്രിത ശ്രമം നടന്നിരുന്നു എന്ന സംശയം ഉയർത്തുന്നത്. കഴിഞ്ഞ എട്ടിന് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരത്താണ് ഈ സംഭവം. രണ്ടുപേരുടെ മരണത്തിടാക്കിയ അപകടത്തിൽപ്പെട്ട ബസ്സിന്റെ ചില്ലിലും മുട്ടയുടെ അവിശിഷ്ടങ്ങൾ കണ്ടതായി അന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും പറയുന്നുണ്ട്.

ഈ സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം കർണാടക ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കെഎംസിസി പരാതി നൽകി. മുട്ടയേറിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന സംശയത്തിൽ പോലീസ് അന്വേഷണം നടത്തും. ബിഡതിയിൽ കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ, വിഷയം കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...