കോന്നി : കേരള സർക്കാരിന്റെ ആയുഷ്മേഖലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് വരുന്ന താത്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണം എന്നുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ജീവനക്കാർ ആവശ്യപെടുന്നു. കഴിഞ്ഞ പത്ത് വർഷക്കാലമായി നടന്നുവരുന്ന പ്ലാൻ ഫണ്ട് പദ്ധതികൾ ഓരോ സാമ്പത്തിക വർഷത്തിലും അവസാനിച്ച് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം അടുത്ത വർഷത്തെ തുടർച്ച എന്ന നിലയിൽ നടന്നുവരുന്ന പദ്ധതിയാണ്.
ഈ പദ്ധതിയിൽ ആയുർവേദ ഡോക്ടർമാർ, പഞ്ചകർമ്മ തെറാപ്പിസ്റ്റ്, അറ്റൻഡർ, ഡാറ്റ എൻട്രി, സെക്യൂരിറ്റി എന്നിങ്ങനെ 410 ൽ അധികം ജീവനക്കാർ ജോലി ചെയ്ത് വരുന്നുണ്ട്. എന്നാൽ 2022 – 23 സാമ്പത്തിക വർഷത്തിൽ അവസാനിച്ച പ്ലാൻ ഫണ്ടിലെ ജീവനക്കാർക്ക് തുടർ നിയമനം ലഭിക്കാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിട്ടുള്ളത്. ഒരു മാസക്കാലം ആയി കേരളത്തിലെ പതിനാല് ജില്ലകളിലും പ്ലാൻ ഫണ്ട് മുഖേന രോഗികൾക്ക് ലഭിച്ചിരുന്ന സേവനവും തുടർചികിത്സയും ഇപ്പോൾ ലഭിക്കുന്നുമില്ല. അതിനാൽ എംപ്ലോയിമെൻറ് വഴി പുതിയ ഉദ്യോഗാർത്ഥികളെ എടുക്കാതെ നിലവിൽ പ്രവർത്തിപരിചയമുള്ള ജീവനക്കാർ തന്നെ തുടരുവാൻ ഉത്തരവ് നല്കണം എന്നും താത്കാലിക ജീവനക്കാർ ആവശ്യപെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033