സ്ത്രീകളുടെ പാർട്ടിപദവികളെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവെക്കുന്ന പ്രവണതയുണ്ട് ; വൃന്ദാ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സ്ത്രീകളുടെ പാർട്ടിപദവികളെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവെക്കുന്ന പ്രവണതയുണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പുറത്തിറങ്ങാനിരിക്കുന്ന ‘ആൻ എഡ്യുക്കേഷൻ ഫോർ റീത’ എന്ന തന്റെ ഓർമക്കുറിപ്പുകളിലാണ് വൃന്ദയുടെ പരാമർശം. 1975-‘85ലെ ഡൽഹി കേന്ദ്രീകരിച്ച രാഷ്ട്രീയപ്രവർത്തനകാലമാണ് ഓർമക്കുറിപ്പിലെ പ്രതിപാദ്യം. അടിയന്തരാവസ്ഥക്കാലത്ത് റിത, സുധീർ എന്നീ പേരുകളിലാണ് വൃന്ദയും പ്രകാശ് കാരാട്ടും വിവാഹിതരായത് എന്നതടക്കമുള്ള കൗതുകകരമായ വിവരങ്ങൾ പുസ്തകത്തിലുണ്ട്.

ഉയർന്ന പദവികളിലെ അംഗത്വം, സ്ഥാനക്കയറ്റം, മറ്റുനേട്ടങ്ങൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വന്നുചേരുമ്പോൾ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുരുഷനേതാവുമായുള്ള അവരുടെ ബന്ധത്തിന് അത് ചാർത്തിക്കൊടുക്കപ്പെടും. പാർട്ടിയിലും പോഷകസംഘടനകളിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഞാനേറ്റെടുത്തുതുടങ്ങിയപ്പോൾ, ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലും ഒരു സ്ത്രീ എന്നനിലയിലും ദശാബ്ദങ്ങളായുള്ള മുഴുവൻസമയ പാർട്ടിപ്രവർത്തക എന്ന നിലയിലും എന്റെ അസ്തിത്വത്തെ പ്രകാശിന്റെ ഭാര്യ എന്നനിലയിൽ കൂട്ടിക്കുഴയ്ക്കുന്നതായി ഞാനനുഭവിക്കുകയുണ്ടായതെന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...