പന്തളം നഗരസഭയിലെ അമൃത് പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

പന്തളം : അമൃത് പദ്ധതിയില്‍ വന്‍ അഴിമതി ആരോപിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പൈപ്പിടാനായി കുഴിച്ച റോഡുകള്‍ ഇതുവരെ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. റോഡുകള്‍ പഴയതു പോലെ ആക്കണമെന്ന് കരാറുകാരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെയാണ് ബില്ലുകള്‍ സമര്‍പ്പിച്ചത്. ഭരണ സമിതി ബില്ലുകള്‍ പാസാക്കി നല്‍കുകയും ചെയ്തു. കരാര്‍ പ്രകാരമുള്ള പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ച് ബില്‍ മാറിക്കൊടുത്തതില്‍ വന്‍ അഴിമതി ഉണ്ടെന്ന് എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലസിതാ നായര്‍ ആരോപിച്ചു.

മാസങ്ങളായി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ മിനിട്ട് സ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്നില്ല. ചോദിച്ച കൗണ്‍സിലര്‍മാരോട് ചെയര്‍പേഴ്‌സണ്‍ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് നല്‍കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ചര്‍ച്ച നടന്നില്ല. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യാതെ സ്പില്‍ ഓവര്‍ കൗണ്‍സിലില്‍ വെച്ച് പാസാക്കാനുള്ള ശ്രമം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. കൗണ്‍സില്‍ നിര്‍ത്തി വെച്ച് ചെയര്‍പേഴ്‌സണ്‍ പുറത്തു പോയി. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. കൗണ്‍സിലര്‍മാരായ ലസിതാ നായര്‍ രാജേഷ്‌കുമാര്‍, അരുണ്‍ എസ്, ടി.കെ സതി, അംബികാ രാജേഷ്, സക്കീര്‍, ശോഭന കുമാരി, അജിതകുമാരി എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...